News Today Wayanad

News Updates..

കീം ജൂണ്‍ 5 മുതല്‍ 9 വരെ : മറ്റു പരീക്ഷകളുണ്ടെങ്കില്‍ അറിയിക്കാം

1 min read

 

കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ ഒൻപത് വരെ നടക്കും. കീം പരീക്ഷക്ക് അപേക്ഷിച്ചവർക്ക് ജൂണ്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ മറ്റ് പ്രവേശന പരീക്ഷകളുണ്ടെങ്കില്‍ അവർ പേര് കീം അപേക്ഷ നമ്ബർ, പ്രസ്തുത പരീക്ഷയുടെ പേര്, പരീക്ഷ തീയതി എന്നിവ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Candidate Portal’ലെ OTHER EXAM DETAILS ലിങ്കില്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് മുമ്ബ് നല്‍കണം. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഹെല്‍പ് ലൈൻ നമ്ബർ: 0471252530.

 

കീം: അപേക്ഷ പരിശോധിക്കാം

 

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശന ഓണ്‍ലൈൻ അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 13 വരെ പരിശോധിക്കാം. www.cee.kerala.gov.in വെബ്സൈറ്റില്‍ നല്‍കിയ KEAM-2024 Candidate Portal ലിങ്കില്‍ അപേക്ഷ നമ്ബറും പാസ്വേഡും നല്‍കി ലോഗിൻ ചെയ്യാം. പ്രൊഫൈല്‍ പേജില്‍ അപേക്ഷകന്റെ പേര്, ഫോട്ടോ, ഒപ്പ് എന്നിവ യഥാർഥ പേര്, ഫോട്ടോ, ഒപ്പ് എന്നിവയുമായി വ്യത്യാസം ഉണ്ടെങ്കില്‍ ഇ-മെയില്‍ വഴി (ceekinfo.cee@kerala.gov.in) പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസില്‍ 13ന് മൂന്നിനുള്ളില്‍ അറിയിക്കണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.