News Today Wayanad

News Updates..

കൊടൈക്കനാല്‍ – ഊട്ടി യാത്ര : ഇനി ഇ-പാസ് നിര്‍ബന്ധം ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

1 min read

 

ഈട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ചൊവ്വാഴ്ച മുതല്‍ ഇ-പാസെടുക്കണം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റർചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇ-പാസ് വേണം.

 

ഊട്ടിയിലേക്ക് പോകുന്ന മലയോര പാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. ഇ-പാസ് മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് നിർബന്ധമാക്കിയത്. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവർക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടർ എ. അരുണ പറഞ്ഞു.

 

വെബ്സൈറ്റില്‍ രജിസ്റ്റർചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ക്യു.ആർ. കോഡ് അവരുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. പ്രവേശന കവാടത്തില്‍വെച്ച്‌ ക്യു.ആർ. കോഡ് സ്കാൻ ചെയ്തശേഷം കടത്തിവിടും.

 

അപേക്ഷിക്കുന്നവർ പേരും മേല്‍വിലാസവും ഫോണ്‍ നമ്ബറും നല്‍കണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും എഴുതണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച്‌ രജിസ്റ്റർചെയ്യാം.

 

ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. വാഹനത്തില്‍ യാത്രചെയ്യുന്ന എല്ലാവർക്കും ഇ-പാസ് വേണ്ട. ഒരുതവണ ഇ-പാസിന് രജിസ്റ്റർചെയ്ത് യാത്ര പൂർത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം. തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സർക്കാർ ബസുകളില്‍ക്കയറി പോകുന്നവർക്ക് ഇ-പാസിന്റെ ആവശ്യമില്ല. അവരുടെ എണ്ണം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനില്‍ നിന്നെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.