News Today Wayanad

News Updates..

കാക്കവയൽ ന്യൂ ഫോം റെസ്റ്റോറന്റ് അടച്ച് പൂട്ടാൻ നിർദ്ദേശം

1 min read

 

മീനങ്ങാടി : കാക്കവയൽ ന്യൂ ഫോം റെസ്റ്റോറന്റ് അടച്ച് പൂട്ടാൻ നിർദ്ദേശം. ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുക്കിയതിനെത്തുടർന്നാണ് നടപടി. നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഹോട്ടലിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളം തോടിലൂടെ ഒഴുകി വരുന്നെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം സംസ്‌കരിക്കുന്നതിന് ശാശ്വത പരിഹാരം കാണാതെ തുറക്കരുതെന്നും ഇന്ന് വൈകുന്നേരം 6 മണിക്കുള്ളിൽ റെസ്റ്റോറന്റ് പൂട്ടണമെന്നും മീനങ്ങാടി ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഗീത, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കൃഷബും നിർദ്ദേശം നൽകി.

 

നാട്ടുകാരുടെ പരാതിയെ തുടർന്ന് മീനങ്ങാടി ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ പരിശോധന ഇല്ലാത്ത സമയങ്ങളിൽ മാലിന്യം തോടിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ഒടുവിൽ റെസ്റ്റോറന്റിന് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് 150 മീറ്റർ മാറി സ്വകാര്യ കൃഷിയിടത്തിൽ കുഴിച്ച കുളത്തിൽ മാലിന്യം പൈപ്പ് വഴി എത്തിച്ച് കെട്ടി നിർത്തിയതായി കണ്ടെത്തുകയും ചെയ്തു. റെസ്റ്റോറന്റിന് പുറക് വശത്തെ കൃഷിയിടം നനക്കാനാണ് ഈ പെപ്പിട്ടതെന്നായിരുന്നു റെസ്റ്റോറന്റ് അധികൃതർ ആരോഗ്യ വകുപ്പ് അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പൈപ്പിട്ടത് മാലിന്യം ഒഴുക്കാനാണെന്ന് കണ്ടെത്തിയതും കുളത്തിൽ കെട്ടി നിർത്തിയ മാലിന്യമാണ് തോട്ടിലേക്ക് ഒഴുക്കിയതെന്നും അറിഞ്ഞതോടെ സത്യം മറച്ച് വച്ച് തങ്ങളെ വട്ടം കറക്കിയ സ്ഥാപനത്തിനെതിരെ നടപടി കടുപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും തീരുമാനം.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.