News Today Wayanad

News Updates..

കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

1 min read

 

കണ്ണൂർ സർവകലാശാല

 

► പ്രായോഗിക പരീക്ഷകൾ

 

കണ്ണൂർ സർവകലാശാല നാലാം സെമസ്റ്റർ എം.എസ്‌സി. കൗൺസലിങ് സൈക്കോളജി ഡിഗ്രി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ, പ്രബന്ധം, വൈവ-വോസി എന്നിവ മെയ് ആറുമുതൽ 10 വരെ അതത് കോളേജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

 

എം.ലിബ്. ഐ.എസ്.സി.

 

കണ്ണൂർ സർവകലാശാല താവക്കര കാംപസിൽ പ്രവർ ത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സായ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻ ഫർമേഷൻ സയൻസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. ഫോൺ: 9895649188.

 

ഹാൾടിക്കറ്റ്

 

ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രി ലിമിനറി റഗുലർ/ സപ്ലിമെന്ററി/ പ്രൈവറ്റ് റജിസ്ട്രേഷൻ ആൻഡ് എസ്.ഡി.ഇ.) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

 

പുതുക്കിയ ടൈംടേബിൾ

 

അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 മുതൽ 2016 വരെ അഡ്മി ഷൻ) നവംബർ 2023, പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റഗുലർ/ സപ്ലിമെന്ററി) മേയ് 2024 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

 

കാലിക്കറ്റ് സർവകലാശാലാ

 

 

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ

 

അഫിലിയേറ്റഡ് കോളേജുകളിലെ 2020, 2021 പ്രവേശനം ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർത്ഥികളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡൻ്റ്സ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി എൻ.എസ്‌.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. അവസാന തീയതി മെയ് 18. ലിങ്ക് ആറുമുതൽ ലഭ്യമാകും.

 

സംഘ ചർച്ച

 

►സൈക്കോളജി വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി ലൈംഗികവിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം എന്ന വിഷയത്തിൽ 13 വയസ്സിനും 19 വയസ്സിനും ഇടയിൽ കുട്ടികളുള്ള രക്ഷിതാക്കളുടെ സംഘ ചർച്ച മെയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9809714609 (ഡോ എം. അബിനിത) എന്ന നമ്പറിൽ വിളിക്കണം.

 

പ്രാക്ടിക്കൽ പരീക്ഷ

 

►അഞ്ചാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിങ് (2021 ബാച്ച്) നവംബർ 2028 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് എട്ടിനും (കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) മൂന്നാം സെമസ്റ്റർ നവംബർ 2028 (2022 ബാച്ച്) ബി.വോക്. മൾട്ടിമീഡിയ പ്രാക്ടിക്കൽ പരീക്ഷകൾ 13- നും (കേന്ദ്രം: സെയ്ൻ്റ് മേരീസ് കോളേജ്, തൃശ്ശൂർ) ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ പ്രാക്ടിക്കൽ പരീക്ഷകൾ 15-നും (കേന്ദ്രം: എം .ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങല്ലൂർ) തുടങ്ങും.

 

പരീക്ഷ

 

പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ വിവിധ പി.ജി. ഏപ്രിൽ 2024 റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്‌മെൻറ് പരീക്ഷകൾ ജൂൺ അഞ്ചിന് തുടങ്ങും.

 

പരീക്ഷ റദ്ദാക്കി

 

അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ അഞ്ചിനു നടന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌സി. സൈക്കോളജി അലൈഡ് കോർ കോഴ്‌സ് ‘PSG 1 IC 01 – Human Physiology – I പേപ്പർ നവംബർ 2023 (CBCSS 2021 പ്രവേശനം മുതൽ), നവംബർ 2022 (CBCSS 2020 പ്രവേശനം മാത്രം) റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് പരീക്ഷകൾ -റദ്ദാക്കി. പുനഃപരീക്ഷ മേയ് 23- ന് നടത്തും.

 

പരീക്ഷാ അപേക്ഷ

 

►ഒന്നാം സെമസ്റ്റർ എം.ആർക്. (2028 പ്രവേശനം) ജനുവരി 2024 റെഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ടുമുതൽ ലഭിക്കും.

 

പരീക്ഷ

 

ഒന്നാം വർഷ റെഗുലർ/ പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമി നറി മേയ് 2024 റെഗുലർ പരീക്ഷകൾ മേയ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പരീക്ഷാഫലം

 

►ഒന്നാം സെമസ്റ്റർ എം.ബി.എ. (CCSS 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 

പുനർമൂല്യനിർണയം

 

►എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി. (മാത്തമാ റ്റിക്സ്)/ബി.എ. അഫ്സൽ-ഉൽ -ഉലമ (CUCBCSS & CBCSS -UG) നവംബർ 2023 റെഗുലർ/ സപ്ലിമെൻ്ററി/ ഇംപ്രൂവ്മെൻറ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 

മൂന്നാം സെമസ്റ്റർ എം.എസ്‌.സി. അപ്ലൈഡ് ജിയോളജി, എം.എസ്‌.സി. കംപ്യൂട്ടർ സയൻസ്, എം.എസ്‌.സി. ജനറൽ ബയോടെക്നോളജി, എം.എസ്‌.സി. ജ്യോഗ്രഫി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.