News Today Wayanad

News Updates..

ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് മെയ് 10 ന് : രജിസ്റ്റർ ചെയ്യണം

1 min read

 

കൽപ്പറ്റ : സംസ്ഥാന സ്പോർട്‌സ് കൗൺസിൽ രൂപവത്കരിച്ച ടെക്നിക്കൽ കമ്മിറ്റിയും ഇന്ത്യൻ ചെസ് അക്കാദമിയും സംഘടിപ്പിക്കുന്ന ജില്ല അണ്ടർ 7 (ഓപ്പൺ, ഗേൾസ്) ആൻഡ് വനിതാ ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് മെയ് പത്തിന് രാവിലെ 9.30- ന് ബീനാച്ചി ഗവ. ഹൈസ്കൂളിൽ നടക്കും.

 

2017 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. വനിതകൾക്കും പ്രായഭേദമെന്യേ എല്ലാ പെൺകുട്ടികൾക്കും വനിതാവിഭാഗത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, രണ്ടുപാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

 

ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 7 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽനിന്ന് യോഗ്യത നേടും. വനിതാവിഭാഗത്തിൽ ആദ്യ നാലു സ്ഥാനം നേടുന്നവർ സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽനിന്ന് യോഗ്യത നേടും.

 

150 രൂപ രജിസ്ട്രേഷൻഫീസ് അടച്ച് ഗൂഗിൾഫോം മുഖേന മെയ് ഒമ്പതിന് വൈകീട്ട് ആറുമണിക്ക് മുൻപ് ഓൺലൈനായി പേര് രജിസ്റ്റർചെയ്യണം. ഫോൺ: 9744056901, 9446350145.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.