News Today Wayanad

News Updates..

രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറച്ചു : ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

1 min read

 

ഡല്‍ഹി : പാചകവാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിലാണ് കുറവ്. 19 രൂപയാണ് എണ്ണ വിതരണ കമ്ബനികൾ കുറച്ചിരിക്കുന്നത്. എന്നാല്‍ ഗാർഹിക സിലണ്ടർ വിലയില്‍ മാറ്റമില്ല. 19 കിലോ ഗ്രാം പാചകവാതക സിലണ്ടറിന്റെ പുതിയ വില 1911 രൂപയാണ് (ചെന്നൈ). മെയ് 1 ബുധൻ മുതല്‍ പുതിക്കിയ വില പ്രാബല്യത്തില്‍ വന്നു.

 

ഇതോടെ ഡല്‍ഹിയിലെ വാണിജ്യ പാചകവാതക വില 1,745.50 ആയി. കേരളത്തില്‍, എറണാകുളം ജില്ലയിലെ വാണിജ്യ ഗ്യാസ് വില 1,756 രൂപയും, ആലപ്പുഴ ജില്ലയില്‍ 1,758 രുപയും, തിരുവനന്തപുരം 1,777 രൂപയും ആയി. മാറ്റമില്ലാതെ തുടരുന്ന ഗാർഹിക പാചകവാതക വില 810 രൂപയാണ്.

 

പാചകവാതക വില തുടർച്ചയായി കഴിഞ്ഞ മാസങ്ങളില്‍ കൂട്ടിയതിന് പിന്നാലെ രണ്ടാം തവണയാണ് കുറച്ചിരിക്കുന്നത്. ഏപ്രില്‍ മാസം വാണിജ്യ ഗ്യാസിന് 30. 50 രൂപ കുറച്ചിരുന്നു. എന്നാല്‍ മാർച്ചില്‍ സിലിണ്ടറിന് 25.50 രൂപ വർധിപ്പിച്ച ശേഷമായിരുന്നു ഈ കൂറവുണ്ടായത്. കൂടാതെ ഫെബ്രുവരിയില്‍ 14 രൂപയുടെയും ജനുവരിയില്‍ 1.50 രൂപയുടെയും വർധനവുണ്ടായിരുന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.