News Today Wayanad

News Updates..

പത്താം ക്ലാസുകാര്‍ക്ക് എയര്‍പോര്‍ട്ട് ജോലി ; 422 ഒഴിവുകള്‍   

1 min read

 

എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ചെന്നൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, എ.ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് ഇപ്പോള്‍ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം. ആകെ 422 ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ നേരിട്ടുള്ള ഇന്റര്‍വ്യൂ വഴിയാണ് അപേക്ഷിക്കേണ്ടത്. മേയ് 2 നകം അപേക്ഷിക്കണം.

 

തസ്തിക& ഒഴിവ്

ചെന്നൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, എ.ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ താല്‍ക്കാലിക നിയമനം.

 

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ ഒഴിവുകള്‍ 422.

 

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ = 130

ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ = 292

 

പ്രായപരിധി

28 വയസ് വരെയാണ് പ്രായപരിധി. നിയമാനുസൃത വയസിളവുണ്ടായിരിക്കും.

 

 

യോഗ്യത

 

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍

പത്താം ക്ലാസ് വിജയം.

 

ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഒറിജിനല്‍ സാധുതയുള്ള HMV ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.

 

ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍

 

പത്താം ക്ലാസ് വിജയം.

 

ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസിലാക്കാനും കഴിയണം.

 

പ്രാദേശിക ഭാഷ, ഹിന്ദി ഭാഷയിലെ പരിജ്ഞാനം വേണം.

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,530 രൂപ മുതല്‍ 24,960 രൂപ വരെ ശമ്പളമായി ലഭിക്കും.

 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.

 

മറ്റുള്ളവര്‍ 500 രൂപ ഫീസടക്കണം.

 

 

ബന്ധപ്പെട്ട യോഗ്യതകളും, സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നൈയില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം.

 

ഇന്റര്‍വ്യൂ വിലാസം

 

എച്ച്.ആര്‍.ഡി ഓഫീസ് ഡിപ്പാര്‍ട്ട്‌മെന്റ്

എ.ഐ യൂണിറ്റി, കോംപ്ലക്‌സ്

പല്ലാവരം

കന്റോണ്‍മെന്റ്

ചെന്നൈ- 600 043

 

ലാന്‍ഡ് മാര്‍ക്ക്: താജ് കാറ്ററിങ്ങിന് സമീപം

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.