News Today Wayanad

News Updates..

വോട്ടെടുപ്പിന് ഒരുങ്ങി വയനാട് ; മണ്ഡലത്തില്‍ 14,64,472 പേര്‍ക്ക് സമ്മതിദാനാവകാശം

1 min read

 

കല്‍പ്പറ്റ : ലോക്സഭാ തെരഞ്ഞെടുപ്പിനു വയനാട്ടില്‍ ഒരുക്കം പൂർത്തിയായതായി വരണാധികാരിയുമായ ജില്ലാ കളക്ടർ ഡോ.രേണുരാജ്, എഡിഎം കെ.ദേവകി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു എന്നിവർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

 

മണ്ഡലത്തില്‍ 14,64,472 പേർക്കാണ് സമ്മതിദാനാവകാശം. വയനാട്ടില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 3,11,274 പുരുഷ വോട്ടർമാരും 3,24,651 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉള്‍പ്പെടെ 6,35,930 പേരാണ് അന്തിമ വോട്ടർ പട്ടികയില്‍.

 

വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂരില്‍ 2,32,839 ഉം നിലമ്പൂരില്‍ 2,26,008 ഉം ഏറനാട് 1,84,363 ഉം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ 1,83,283 ഉം വോട്ടർമാരുണ്ട്. ജില്ലയില്‍ 32,644 പുതിയ വോട്ടർമാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്.

 

വയനാട് ലോക്സഭ മണ്ഡലത്തില്‍ 15,224 ഭിന്നശേഷി വോട്ടർമാരാണുള്ളത്. ഇതില്‍ 8,496 പുരുഷമാരും 6,728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6,102 ഭിന്നശേഷി വോട്ടർമാരുണ്ട്. 9,970 പേരാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ 85 വയസിനുമുകളില്‍ പ്രായമുള്ള വോട്ടർമാർ. ജില്ലയില്‍ 100 വയസിന് മുകളിലുള്ള 49 പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയില്‍ 18നും 19നും വയസിനിടയില്‍ 8,878 വോട്ടർമാരുണ്ട്. 4,518 പുരുഷൻമാരും 4,360 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. 2049 സർവീസ് വോട്ടർമാരും മണ്ഡലത്തിലുണ്ട്.

 

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടർമാർ(നിയോജകമണ്ഡലം,പുരുഷൻ, വനിത, ആകെ എന്ന ക്രമത്തില്‍):

 

മാനന്തവാടി 99,446 1സ01,937 2,01,383. സുല്‍ത്താൻബത്തേരി1,10,039 1,15,596 2,25,635.

 

കല്‍പ്പറ്റ 1,01,789, 1,07,118 2,08,912. നിലന്പൂർ1,10,578, 1,15,424 2,26,008. വണ്ടൂർ1,14,822, 1,18,017, 2,32,839.

 

ഏറനാട്93,590, 90,773, 1,84,363. തിരുവന്പാടി90,790, 92,489 1,83,283. സർവീസ് വോട്ടർമാർ2,049.

 

 

1,327 പോളിംഗ് സ്റ്റേഷൻ

 

തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1,327 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്. കല്‍പ്പറ്റ 187, മാനന്തവാടി173, സുല്‍ത്താൻ ബത്തേരി216, വണ്ടൂർ205, നിലന്പൂർ202, ഏറനാട്163, തിരുവന്പാടി178 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം. ഏറനാട് രണ്ടും വണ്ടൂരില്‍ ഒന്നും ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ വില്ലേജില്‍ ഒന്ന് എന്ന കണക്കില്‍ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ പ്രവർത്തിക്കും.

 

മണ്ഡലത്തില്‍ 189 പ്രത്യേക സുരക്ഷാ ബൂത്തും മൂന്ന് പ്രശ്നബാധിത ബൂത്തും രണ്ട് വള്‍നറബിള്‍ ബൂത്തുമാണ് ഉള്ളത്. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താൻ ബത്തേരിയില്‍ ആറ്, തിരുവന്പാടിയില്‍ 23, ഏറനാടില്‍ മൂന്ന്, നിലന്പൂരില്‍ 56, വണ്ടൂരില്‍ 23 എന്നിങ്ങനെയാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. മാനന്തവാടിയില്‍ രണ്ടും തിരുവന്പാടിയില്‍ ഒന്നും പ്രശ്നബാധിത ബൂത്തുകളുണ്ട്. തിരുവന്പാടിയില്‍ രണ്ട് വള്‍നറബിള്‍ ബൂത്തുണ്ട്.

 

പഴുതടച്ച്‌ സുരക്ഷ

 

തെരഞ്ഞെടുപ്പില്‍ സുരക്ഷ ഒരുക്കുന്നതിനു ജില്ലയില്‍ പോലീസിനു പുറമേ അധിക സേനകളെയും ലഭ്യമാക്കിയിട്ടുണ്ട്. സിആർപിഎഫിന്‍റെ ഒരു കന്പനിയും എസ്‌എസ്ബിയുടെ നാലു കന്പനിയും ജില്ലയിലുണ്ട്.

 

തമിഴ്നാട് പോലീസില്‍നിന്നുള്ള 144 ഉം കെഎല്‍എസ്‌എപിയിലെ 20ഉം ടിഎൻഎസ്‌എപിയിലെ 24ഉം ആളുകള്‍ സുരക്ഷാരംഗത്ത് പ്രവർത്തിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.