News Today Wayanad

News Updates..

തെങ്ങു കയറാൻ ഇനി ആളെ നോക്കി വലയേണ്ട : 9447175999 എന്ന നമ്പറിലേക്ക് വിളിച്ച് സേവനം ഉറപ്പാക്കാം

1 min read

 

നാളികേരത്തിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (FoCT) കോള്‍ സെന്ററിലേയ്ക്ക് വിളിച്ച്‌ സേവനം ഉറപ്പാക്കൂ.

 

കേരളത്തിലെവിടെയുമുള്ള കേര കർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കു കയെന്നതാണ് കോള്‍ സെന്ററിലൂടെ ബോർഡ് ലക്ഷ്യമാക്കുന്നത്. സേവനം ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999 എന്ന നമ്ബറിലേയ്ക്ക് വിളിക്കുകയോ, വാട്സ്‌ആപ്പ് സന്ദേശം അയ ക്കുകയോ ചെയ്യാവുന്നതാണ്.

 

ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോള്‍ സെന്റ റിന്റെ പ്രവർത്തനം തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. ഇതുവരെ 990 ചങ്ങാതിമാരാണ് കോള്‍ സെന്ററിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതാത് ജില്ലകളില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്ക്കല്‍, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം.

 

തെങ്ങുകയറുന്നതിനും മറ്റു കേര പരിപാലന മുറകള്‍ക്കും വേതനം തീരുമാനിക്കേണ്ടത് തെങ്ങിന്റെ ചങ്ങാതിമാരും കർഷകരും തമ്മിലുള്ള ധാരണിയലൂടെയാകണം. വേതനം നിശ്ചയിക്കുന്നതില്‍ ബോർഡ് ഇടപെടുന്നതല്ല. ഇതിനു പുറമെ കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും, തെങ്ങിന്റെ ചങ്ങാതി മാർക്കും കോള്‍ സെന്ററില്‍ രജിസ്റ്റർ ചെയ്യാം. ഇപ്രകാരം കോള്‍ സെന്റിന്റെ സേവനം കർഷകർക്കൊപ്പം തെങ്ങിന്റെ ചങ്ങാതിമാരും പരമാവധി പ്രയോജനപ്പെടുത്തുക. കൂടാതെ നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും നല്‍കുന്നുണ്ട്.

 

കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൻ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നല്‍കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.