News Today Wayanad

News Updates..

പാർട്ടിവിട്ട പി.എം സുധാകരന്‍ അധികാരമോഹിയും വഞ്ചകനും : യൂത്ത് കോണ്‍ഗ്രസ്

1 min read

 

കേണിച്ചിറ : പി.എം സുധാകരന്‍ അധികാരമോഹിയും വഞ്ചകനുമാണെന്ന് യൂത്ത്കോണ്‍ഗ്രസ്. ഡിസിസിയുടെ ജനറല്‍ സെക്രട്ടറി, പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് വാകേരി ഡിവിഷനില്‍ നിന്നും സ്ഥാനാര്‍ഥിയാക്കിയതുള്‍പ്പെടെ നിരവധിയായ സ്ഥാനങ്ങളാണ് കോണ്‍ഗ്രസ് സുധാകരന് നല്‍കിയത്.

 

എന്നാല്‍ അധികാരമോഹം തലക്കുപിടിച്ച സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ശേഷം ബിജെപിയിലേക്ക് പോകുന്നത് സ്വന്തം അസ്ഥിത്വം പണയം വെക്കുന്നതിന് തുല്യമാണെന്നും, സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സുധാകരന്റെ നടപടി ജനങ്ങള്‍ തിരിച്ചറിയുമെന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

 

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ റെനീഷ് കേണിച്ചിറ, വിജീഷ് പാപ്ലശേരി, അജയ് ഇരുളം, ഷെമീര്‍ വാകേരി തുടങ്ങിയവര്‍ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.