News Today Wayanad

News Updates..

എത്ര ചുമച്ചാലും കഫം പുറത്തു വരില്ല, തൊണ്ടകുത്തിയുള്ള ചുമയും : കോവിഡിന് ശേഷമുള്ള ചുമയെ സൂക്ഷിക്കണം

1 min read

 

ഉള്ളില്‍ നിന്നും കഫം, പുക, പൊടി, തുടങ്ങിയവയെല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിൻ്റെ പ്രതിരോധ പ്രവർത്തനമാണ് ചുമ. ചുമ ശരിക്കും രണ്ടു തരമുണ്ട്. കഫ ചുമയും വരണ്ട ചുമയും. തൊണ്ടയില്‍ എന്തോ കുടുങ്ങിയിരിക്കുന്ന തോന്നല്‍ ആകും കഫച്ചുമയ്ക്ക്. കഫത്തോട് കൂടിയുള്ള ചുമയാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ ചുമയ്ക്കുമ്ബോള്‍ ഇത് മൂക്ക്, തൊണ്ട ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന കഫത്തെ പുറന്തള്ളുകയും ചെയ്യും. എന്നാല്‍ ഇതിനു വിപരീതമായി നിങ്ങള്‍ക്ക് വരണ്ട ചുമയാണ് ഉള്ളതെങ്കില്‍ ഇത് കഫത്തെ പുറന്തള്ളുകയില്ല.

 

ശ്വാസകോശ നാളി, തൊണ്ട, തുടങ്ങിയ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കഫം വരണ്ടതായി മാറുമ്ബോഴാണ് സാധാരണഗതിയില്‍ നിങ്ങള്‍ക്ക് വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ ഉണ്ടാവുന്നത്. സ്വാഭാവികമായി തൊണ്ടയുടെ ഭാഗങ്ങളില്‍ ഉണ്ടാവുന്ന ഇക്കിളിപ്പെടുത്തലുകളും കരകരപ്പും ഒക്കെയാണ് ഇത്തരത്തില്‍ ഒരാളെ ചുമക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും ചുമക്കുമ്ബോള്‍ ഒട്ടുംതന്നെ കഫം പുറത്തേക്ക് വരികയും ഇല്ല. വരണ്ട ചുമ ഉണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. അവയില്‍ ചിലത് ഏതൊക്കെയാണെന്ന് അറിയാം.

 

വരണ്ട ചുമയുടെ കാരണങ്ങള്‍

 

ചിലർക്ക് ആസ്ത്മ, ഗ്യാസ്ട്രോ-ഓസോഫേഷ്യല്‍ റിഫ്ലക്സ് തുടങ്ങിയ രോഗങ്ങള്‍ മൂലം ഇത് ഉണ്ടാകാൻ സാധ്യതയുണ്ട്

അമിതമായ പുകവലി പലപ്പോഴും വരണ്ട ചുമയിലേക്ക് നയിക്കും

നിങ്ങള്‍ക്ക് അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങള്‍, പൂമ്ബൊടി, പൊടിപടലങ്ങള്‍ അല്ലെങ്കില്‍ വളർത്തുമൃഗങ്ങളുടെ രോമങ്ങള്‍ തുടങ്ങിയവ ശ്വസിക്കുന്നത് കാരണം അലർജി ഉണ്ടാവുകയും ഇത് വരണ്ട ചുമയിലേക്ക് നയിക്കുകയും ചെയ്യും

അപ്പർ എയർവേ സിൻഡ്രോം എന്നറിയപ്പെടുന്ന രോഗലക്ഷണം ഉള്ളവർക്ക് വരണ്ട ചുമ സാധാരണമാണ്

ശ്വാസനാളത്തിലെ വീക്കത്തിന് കാരണമാകുന്ന ലാറിഞ്ചൈറ്റിസ് രോഗവും ഇതിന് വഴിയൊരുക്കും. ഈ രോഗമുണ്ടെങ്കില്‍ കാലക്രമേണ നിങ്ങളുടെ ശബ്ദത്തിനും മാറ്റം വന്നേക്കാം.

കൃത്യമായ ഉറക്കം ലഭിക്കാത്ത ആളുകള്‍ക്കും ഉറക്കത്തില്‍ കൂർക്കം വലിക്കുന്ന സ്വഭാവം ഉള്ളവർക്കും വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാനിടയുണ്ട്

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

ചില മരുന്നുകളുടെ പാർശ്വഫലമായി ഇത് ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഉയർന്ന രക്തസമ്മർദ്ദത്തിന് നിർദ്ദേശിക്കപ്പെടുന്ന മിക്ക ACE ഇൻഹിബിറ്ററുകളുടെ പാർശ്വഫലമായി ഇത് പ്രകടമാകാറുണ്ട്

ചുമയ്ക്ക് വീട്ടു വൈദ്യം

 

ചൂട് വെള്ളത്തില്‍ ഉപ്പ് ചേർത്ത് ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും ചേർത്ത് വായില്‍ കൊള്ളുന്നത് തൊണ്ട വേദനയ്ക്കും വരണ്ട ചുമയ്ക്കും കാരണമാകുന്ന അസ്വസ്ഥതകള്‍ക്ക് എതിരേ ആശ്വാസം പകരാൻ നല്ലതാണ്

നിങ്ങളുടെ മുറിയില്‍ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. നിങ്ങള്‍ നില്‍ക്കുന്ന അന്തരീക്ഷ വായുവില്‍ ഈർപ്പം കൂടുതല്‍ ഉള്ളത് വരണ്ട ചുമയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കും.

ചുമയുള്ളപ്പോള്‍ ആവി പിടിക്കുന്നത് വളരെയധികം നല്ലതാണ്. തുളസി, അയമോദകം, ഇഞ്ചി തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ ചേർത്ത് ആവി കൊള്ളുന്നത് കൂടുതല്‍ ഗുണം ചെയ്യും.

വരണ്ട ചുമയെ നേരിടാനും തൊണ്ടയിലെ അസ്വസ്ഥതകള്‍ ശമിപ്പിക്കുന്നതിനുമായി ഇടയ്ക്കിടെ കുറച്ച്‌ തേൻ കഴിക്കുന്നത് നല്ലതാണ്. പണ്ടുമുതലേ ചുമയ്ക്കുള്ള ഒരു ഫലപ്രദമായ പരിഹാരമായി തേൻ ഉപയോഗിച്ചുവരുന്നുണ്ട്.

നമുക്ക് ചുറ്റുമുള്ള പല ഔഷധ സസ്യങ്ങള്‍ക്കും ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവയുടെ ഉപയോഗവും നിങ്ങളുടെ തൊണ്ടയിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.

തുളസി കുരുമുളക് ഇരട്ടിമധുരത്തിൻ്റെ വേര് മഞ്ഞള്‍ വെളുത്തുള്ളി തുടങ്ങിയ ചേരുവകള്‍ വായിലിട്ടു ചവയ്ക്കുന്നതും ഇതിൻറെ നീര് പിഴിഞ്ഞ് കുടിക്കുന്നതും വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ കുറയ്ക്കും.

ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക : വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കൂടുതലാണെങ്കില്‍ ദ്രാവകങ്ങള്‍ കൂടുതല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ജലാംശം ആവശ്യത്തിന് നല്‍കുന്നത് നിങ്ങളുടെ തൊണ്ടയെ നനവുള്ളതായി നിലനിർത്താൻ സഹായിക്കും. അങ്ങനെയെങ്കില്‍ ഇതിൻ്റെ ലക്ഷണങ്ങള്‍ നിങ്ങളെ അത്ര അലോസരപ്പെടുത്തുന്ന രീതിയിലുള്ളതായി മാറുകയില്ല. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ലക്ഷ്യമിടുക

പൈനാപ്പിളില്‍ കാണപ്പെടുന്ന എൻസൈമാണ് ബ്രോമെലൈൻ. വീക്കം, തൊണ്ടയിലെ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഇതിന് ഉണ്ട്.

നിങ്ങളുടെ കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന ആരോഗ്യകരമായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. ഇവയുടെ ആരോഗ്യകരമായ ബാലൻസ് നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്തുക മാത്രമല്ല, രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി നിങ്ങള്‍ക്ക് അണുബാധയുടെ ലക്ഷണങ്ങളെയും ചെറുക്കാൻ കഴിയും. പ്രോബയോട്ടിക്സ് മിക്ക മരുന്നുകടകളിലും ഒരു ഭക്ഷണ സപ്ലിമെന്റായി ലഭ്യമാണ്. അതല്ലെങ്കില്‍ തൈരില്‍ ഇവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണപദാർത്ഥം കൂടുതല്‍ കഴിക്കുന്നത് വഴി നിങ്ങള്‍ക്കിത് കണ്ടെത്താം.

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ വിറ്റാമിൻ സി പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും കൂടുതല്‍ കഴിക്കാം. 3-4 ആഴ്ചയില്‍ കൂടുതല്‍ ചുമ നില്‍ക്കുന്നുണ്ടെങ്കില്‍ മെഡിക്കല്‍ ഹെല്പ് തേടുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.