News Today Wayanad

News Updates..

കമ്പളക്കാടിൽ ആരോഗ്യവകുപ്പ് പരിശോധന : ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു

1 min read

 

കമ്പളക്കാട് : കമ്പളക്കാട് ടൗണിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന ഖത്തർ ബേക്കറി എന്ന സ്ഥാപനത്തിന് 3000 രൂപ പിഴച്ചുമത്തുകയും വൃത്തിയാക്കി റിപ്പോർട്ട് നൽകിയ ശേഷം പ്രവർത്തിച്ചാൽ മതിയെന്ന കർശനനിർദ്ദേശവും നൽകി. ചെയ്തു. കൂടാതെ പുകയില നിരോധന നിയമപ്രകാരം 400 രൂപ പിഴ ഈടാക്കുകയും ചെയ്തു.

 

വരദൂർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ മനോജിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ ടി.എസ് സുരേഷ്‌കുമാർ, പി.വി.വിനോദ്, എം.പി റീന, ഡ്രൈവർ ജെ.ഗ്ലാട്സ്റ്റൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.