News Today Wayanad

News Updates..

യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി : ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

1 min read

 

കല്‍പ്പറ്റ : കാപ്പ നിയമപ്രകാരം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി. വൈത്തിരി തളിപ്പുഴ രായന്‍ മരക്കാര്‍ വീട്ടില്‍ ഷാനിബി (24) നെയാണ് നാടുകടത്തിയത്. വയനാട് ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.

 

ഇയാള്‍ക്ക് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതിയാണ് വിലക്കിയിരിക്കുന്നത്. പോലീസ് കസ്റ്റഡയിലിരിക്കെ ആക്രമണം നടത്തുക, ഗാർഹിക പീഡനം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.