News Today Wayanad

News Updates..

സുഗന്ധഗിരി മരം മുറി : വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിന് സസ്പെൻഷൻ

1 min read

 

കൽപ്പറ്റ : വയനാട്ടിലെ സുഗന്ധഗിരി മരം മുറി നോർത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിന് സസ്പെൻഷൻ. കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പറഞ്ഞാണ് നടപടി. വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കാനായിരുന്നു അന്വേഷണ സംഘത്തിൻ്റെ ശുപാർശ. പക്ഷേ വിശദീകരണം തേടാതെ തന്നെ ഡി.എഫ്.ഒയെ വനം മേധാവി സസ്പെൻഡ് ചെയ്തു.

 

107 മരങ്ങളാണ് അനുമതിയില്ലാതെ മുറിച്ചത്. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെക്കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. റെയ്ഞ്ച് ഓഫീസർ നീതുവിനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.