News Today Wayanad

News Updates..

കൊളഗപ്പാറയിൽ കാർ മരത്തിലിടിച്ച് ഒരു മരണം : നാലുപേർക്ക് പരിക്ക്

1 min read

 

ബത്തേരി : കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഒരാൾ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.