News Today Wayanad

News Updates..

മുത്തങ്ങയിൽ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍  

1 min read

 

ബത്തേരി: കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി മണിച്ചിറ മൂലയില്‍വീട്ടില്‍ റഷീദ് (51) നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

 

മുത്തങ്ങ തകരപ്പാടിയിലെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 30 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സി.പി.ഒമാരായ ഷാന്‍, ഷബീര്‍അലി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.