News Today Wayanad

News Updates..

കരണിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവം : ഒരാൾ കൂടി പിടിയിൽ

1 min read

 

മീനങ്ങാടി : കരണിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ ഒരു പ്രതി കൂടി കസ്റ്റഡിയിൽ. കമ്പളക്കാട് ചെറുവണശ്ശേരി മുഹസ്സിൻ (29) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്.

 

എറണാകുളം പനമ്പള്ളി നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മീനങ്ങാടി പോലീസ് ഇൻസ്പെക്ടർ പിജെ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ പ്രവീൺ, സുമേഷ്,സിപിഒ ക്ലിന്റ് എന്നിവരുടെ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

13-10-2023 ന് പുലർച്ചെ 2.30നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞത്. മീനങ്ങാടി പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ 13 പേരെ ഇതോടകം പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.

 

ബംഗാളികളോടൊപ്പം എറണാകുളം ഓടക്കാലിയിൽ ഒളിച്ച് കഴിയുകയായിരുന്ന മുഹസ്സിനെ പനമ്പിളി നഗറിൽ നിന്ന് ഇന്നലെ വൈകുന്നേരമാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ മുഹസ്സിന്റെ പേരിൽ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. മീനങ്ങാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.