News Today Wayanad

News Updates..

അളവില്‍ കൂടുതല്‍ പഞ്ചസാര ; ബോണ്‍വിറ്റ ഉള്‍പ്പടെയുള്ളവ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെന്ന് കേന്ദ്രം

1 min read

 

ഡല്‍ഹി : പ്രമുഖ ഉത്പന്നമായ ബോണ്‍വിറ്റ ഉള്‍പ്പടെയുള്ളവയെ ഹെല്‍ത്ത് ഡ്രിങ്ക് അഥവാ ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ കൊമേഴ്സ് കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ ബാലാവകാശ കമ്മിഷന്റെ(എന്‍സിപിസിആര്‍) നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ ഇവ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ ഇല്ലെന്നും ബോണ്‍വിറ്റയില്‍ അനുവദനീയമായ അളവിലും അധികം പഞ്ചസാര അളവ് കണ്ടെത്തിയതായാണ് വിവരം.

 

സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തവരും ഊര്‍ജ ഉത്തേജക സപ്ലിമെന്റുകളെ ഹെല്‍ത്ത് ഡ്രിങ്കായി എടുത്തുകാട്ടുകയും ചെയ്യുന്ന കമ്ബനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്‌എസ്‌എസ്‌എഐ) ആവശ്യപ്പെട്ടിരുന്നു.

 

രാജ്യത്തെ ഭക്ഷ്യ നിയമത്തിനു കീഴില്‍ ഹെല്‍ത്ത് ഡ്രിങ്കുകളെ നിര്‍വചിച്ചിട്ടില്ലെന്നും അതിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിയമലംഘനമാണെന്നും കമ്മിഷന്‍ അറിയിച്ചു. പാല്‍, ധാന്യം, മാള്‍ട്ട് അധിഷ്ഠിതമായ പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഈ മാസം ആദ്യം ഇ കൊമേഴ്സ് പോര്‍ട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.