News Today Wayanad

News Updates..

ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

1 min read

 

കൽപ്പറ്റ : ചെന്നലോടിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. പടിഞ്ഞാറത്തറയിൽ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ കുടുംബാംഗങ്ങളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

ഗുൽസാറിന്റെ ഭാര്യ ജസീല, മക്കൾ : നസിൽ മുഹമ്മദ്‌ (17), ലഹീൻ (3), ലൈഫ (7), സഹോദരിയുടെ മക്കളായ സിൽജ (12), സിൽത്ത (11) വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.