News Today Wayanad

News Updates..

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

1 min read

 

അടിവാരം : വയനാട് ചുരത്തിൽ വാഹനത്തിരക്ക്‌ കാരണം രാവിലെ മുതൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തകരാറിലാവുന്നതും ഗതാഗത തടസ്സങ്ങൾക്ക്‌ കാരണമാവുന്നുണ്ട്‌.

അവധി ദിവസങ്ങൾ ആയതിനാൽ വയനാട്‌ ഭാഗത്തേക്കുള്ള സഞ്ചാരികൾ കൂടിയതോടെയാണ് രാവിലെ മുതൽ തന്നെ ഗതാഗതതടസ്സം തുടങ്ങിയത്‌.

 

ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ ഇന്ധനം ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക. ഭക്ഷണം, വെള്ളം ആവശ്യത്തിനുള്ളവ കയ്യിൽ കരുതുക. പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ചുരത്തിൽ തള്ളാതിരിക്കുക. റോഡിന്റെ ഇടത്‌ വശം ചേർന്ന് വാഹനം ഓടിക്കുക (ഓവർട്ടേക്കിംഗ്‌ ഒഴിവാക്കുക). ട്രാഫിക്‌ നിയമങ്ങൾ പാലിച്ച്‌ മാത്രം വാഹനം ഓടിക്കുക.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.