News Today Wayanad

News Updates..

ഹയർസെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സെറ്റ് അപേക്ഷ 25 വരെ നല്‍കാം

1 min read

 

ഹയർസെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള സമയം 25-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. നല്‍കിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ 28, 29, 30 തീയതികളില്‍ അവസരമുണ്ട്. പരീക്ഷ ജൂലായ് 28-ന് നടത്തും.

 

നോണ്‍ ക്രീമിലെയർ വിഭാഗത്തില്‍പ്പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2023 മാർച്ച്‌ 17-നും 2024 ഏപ്രില്‍ 30-നും ഇടയില്‍ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുമ്പോള്‍ ഹാജരാക്കണം. വിവരങ്ങള്‍ക്ക് : lbsedp.lbscentre.in/setjul24/

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.