News Today Wayanad

News Updates..

വീട്ടിൽക്കയറി വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു : മധ്യവയസ്ക്കൻ അറസ്റ്റിൽ

1 min read

 

ബത്തേരി : മകന്റെ വീട്ടിൽ മദ്യപിച്ചു പോകരുതെന്ന് താക്കീത് ചെയ്ത വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. വാകേരി കക്കാടംകുന്ന് പോർപ്പിള്ളിൽ വീട്ടിൽ പി.ജെ. മനോജിനെ (50) യാണ് ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കിടങ്ങനാട് താമസിക്കുന്ന കെ.ജെ. സ്ലറിയയെയാണ് മനോജ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

 

ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മകന്റെ വീട്ടിൽ മദ്യപിച്ചുപോകരുതെന്ന് മകൻ സുഹൃത്തായ മനോജിനോട് സ്ലറിയ പറഞ്ഞതിന്റെ വൈരാഗ്യത്താലാണ് അക്രമം.

 

വീട്ടിൽ അതിക്രമിച്ചു കയറിയ മനോജ് തലയ്ക്കും ചെവിക്കും നെഞ്ചിലും കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.