News Today Wayanad

News Updates..

അയൽവാസിയായ സ്ത്രീയെ കല്ലുകൊണ്ട് ആക്രമിച്ച് കൈയ്യൊടിച്ചു : ഒളിവിലായിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം പിടിയിൽ

1 min read

 

കേണിച്ചിറ : അയൽവാസിയായ സ്ത്രീയെ കല്ലുകൊണ്ട് ആക്രമിച്ച് കൈയ്യൊടിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം വിജയൻകുന്ന് ഗോപാലൻ ( 63) ആണ് പിടിയിലായത്.

 

2019 ൽ ഇരുളം വിജയൻകുന്ന് കോളനിയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും സ്ത്രീയുടെ കൈ കല്ലുകൊണ്ട് ആക്രമിച്ചു പൊട്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി കർണാടകയിലെ നഞ്ചങ്കോട് എന്ന സ്ഥലത്ത് ജോലി ചെയ്തു വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കേണിച്ചിറ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ വിൽസൺ എന്നിവർ പ്രതിയെ നഞ്ചൻകോടു നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.