News Today Wayanad

News Updates..

വേനൽ : വയനാട്ടിൽ ജോലി സമയം പുനക്രമീകരിച്ചു 

1 min read

 

കൽപ്പറ്റ : ജില്ലയിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് തൊഴിൽ വകുപ്പ്. പകൽ താപനില ക്രമാതീതമായി ഉയരുന്നസാ ഹചര്യത്തിൽ വിവിധ തൊഴിൽമേഖലകളിൽ പണിയെടുക്കുന്നവർക്ക്സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യംമുൻനിർത്തി ഏപ്രിൽ 30 വരെയാണ്ജോലി സമയം പുനക്രമീകരിച്ചത്.

 

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം രാവിലെഏഴ് മുതൽ വൈകിട്ട് ഏഴ് വരെ എട്ട്മണിക്കൂറായി നിജപ്പെടുത്തി. പകൽസമയം ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക്12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമംനൽകും.

 

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12ഷിഫ്റ്റ് അവസാനിക്കുന്ന തരത്തിലുംവൈകിട്ട് മൂന്നിന് ആരംഭിക്കുന്ന വിധമാണ്പുനക്രമീകരണം. സൂര്യാഘാതം,സൂര്യതാപം എന്നിവയുമായി ബന്ധപ്പെട്ട്അതിഥി തൊഴിലാളികൾക്ക് മെഡിക്കൽക്യാമ്പുകളും ബോധവത്ക്കരണക്ലാസുകളും സംഘടിപ്പിച്ചതായി ജില്ലാലേബർ ഓഫീസർ അറിയിച്ചു.

 

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ തൊഴിൽ മേഖലകളിൽ പ്രതിദിനപരിശോധനകൾ നടത്തുന്നുണ്ട്.പരിശോധന സമയത്ത് അതിഥിതൊഴിലാളികൾക്കായി ഹിന്ദി, ബംഗാളിഭാഷകളിലാണ് ബോധവത്ക്കരണംനൽകുന്നതെന്നും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്നുംജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.