News Today Wayanad

News Updates..

പടിഞ്ഞാറത്തറയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

1 min read

 

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മാനന്തവാടി കാരക്കാമല പുഴക്കൽ വീട്ടിൽ റാഷിദ് (28) ആണ് അറസ്റ്റിൽ ആയത്. ഇയാളിൽ നിന്നും 19.516 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

 

 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന് പടിഞ്ഞാറത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 

മുൻപും ചില എൻഡിപിഎസ് കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം എക്സൈസ് പരിശോധിച്ചു വരികയാണ്.

 

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജി.അനിൽകുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ പി.കൃഷ്ണൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി.എസ്, വൈശാഖ് വി.കെ, അനീഷ് ഇ.ബി, അനന്തു മാധവൻ, സൂര്യ കെ.വി, ഡ്രൈവർമാരായ പ്രസാദ്, അൻവർ കളോളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.