News Today Wayanad

News Updates..

ജെ.ഡി.സി പ്രവേശനം ; ഏപ്രിൽ 15 വരെ അപേക്ഷിക്കാം

1 min read

 

കരണി : സംസ്ഥാന സഹകരണവകുപ്പിന് കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി. 2024-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

 

ജനറൽ ബാച്ചിൽ 80 സീറ്റും പാലക്കാട്, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്കായി 80 സീറ്റുമാണുള്ളത്. പത്തുമാസം ദൈർഘ്യമുള്ള ജെ.ഡി.സി കോഴ്സിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്. ജനറൽ, പട്ടികജാതി പട്ടികവർഗം, സഹകരണസംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷർ www.scu.kerala.gov. in എന്ന വെബ്സൈറ്റുവഴി ഓൺലൈനായി സമർപ്പിക്കാം. ഏപ്രിൽ 15 വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04936293775.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.