News Today Wayanad

News Updates..

അരനൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം നാളെ : നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ച്ച നഷ്ടാൻ കാരണമായേക്കാം

1 min read

 

ഡല്‍ഹി : ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ (ഏപ്രില്‍ 8) സംഭവിക്കും. അഞ്ച് മണിക്കൂറിലധികം ദൈർഘ്യമേറിയ ഗ്രഹണമാണ് ദൃശ്യമാകുക. ഏകദേശം അൻപത് വർഷത്തിന് ശേഷമാണ് ലോകം ഇത്തരമൊരു സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതേസമയം ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.

 

അഞ്ച് മണിക്കൂർ 25 മിനിറ്റ് ആയിരിക്കും ഗ്രഹണത്തിന്റെ ദൈർഘ്യം. ഇതില്‍ ഏഴര മിനിറ്റോളം ഭൂമിയില്‍ ഇരുട്ട് വീഴും. അമേരിക്ക, കാനഡ, അയർലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഉച്ചയ്ക്ക് 2.15 മുതല്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം അനുസരിച്ച്‌, രാത്രി 9.12 ന് ആരംഭിച്ച്‌ പുലർച്ചെ 2.22 ന് അവസാനിക്കും. രാത്രിയായതിനാല്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ല.

 

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാതെ ഭൂമി ഇരുട്ട് പരക്കും.

 

അതേസമയം, തിങ്കളാഴ്ച ഉണ്ടാകുന്ന സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്നവർ സ്ഥലം തിരഞ്ഞെടുക്കുമ്ബോള്‍, സുരക്ഷിതരായിരിക്കാനും കണ്ണുകള്‍ സംരക്ഷിക്കാനും നോർത്ത് ടെക്‌സസിലെ ഡോക്ടർമാർ അറിയിച്ചു.

 

നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ച്ച നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. അതിനാല്‍ കണ്ണുകളുടെ സംരക്ഷണത്തിനും ഗ്രഹണം കാണുന്നതിനും സഹായിക്കുന്ന കണ്ണട ധരിച്ച്‌ വേണം ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നതിനെന്ന് പാർക്ക്‌ലാൻഡ് ഹെല്‍ത്തിന്റെ ലീഡ് ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. അഗസ്റ്റിൻ ഗോണ്‍സാലസ് വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.