News Today Wayanad

News Updates..

ഏഴാം ക്ലാസുണ്ടോ ? കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം ; മേയ് 2 വരെ അപേക്ഷിക്കാം

1 min read

 

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ജോലി നേടാന്‍ അവസരം. ഗവണ്‍മെന്റ് കമ്പനികള്‍, കോര്‍പ്പറേഷന്‍സ്, ബോര്‍ഡുകള്‍, അതോറിറ്റീസ്, സൊസൈറ്റീസ് എന്നിവകളിലേക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നുണ്ട്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് നിയമനം. മിനിമം ഏഴാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റുകളിലായി നിരവധി ഒഴിവുകളുണ്ട്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്.

 

തസ്തിക& ഒഴിവ്

വിവിധ ഗവണ്‍മെന്റ് കമ്പനികളിലേക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം നിയമനം നടക്കും.

 

കേരള പി.എസ്.സി വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. മേയ് 2 വരെയാണ് അവസരം.

 

കാറ്റഗറി നമ്പര്‍: 042-43/2024

 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.

 

യോഗ്യത

മിനിമം ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.

 

ഡ്രൈവിങ് ലൈസന്‍സും, പരിചയവും ഉണ്ടായിരിക്കണം.

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളമായി ലഭിക്കും.

 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മേയ് 2 വരെ അപേക്ഷിക്കാം. https://thulasi.psc.kerala.gov.in/thulasi/

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.