News Today Wayanad

News Updates..

പ്രതിഷേധം കനത്തു : പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച് കാലിക്കറ്റ് സര്‍വകലാശാല 

1 min read

 

കോഴിക്കോട് : പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി.

 

പെരുന്നാള്‍ 11 ആം തീയതിയാണെങ്കില്‍ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷാ തീയതി മാറ്റണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും എസ്.കെ.എസ്.എസ്.എഫ്. ഉൾപ്പെടെയുള്ള സംഘടനകളും രംഗത്ത് വന്നിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികള്‍ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.