News Today Wayanad

News Updates..

മീനങ്ങാടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

1 min read

 

മീനങ്ങാടി : മീനങ്ങാടിയിൽ 350 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പോലീസ് പിടിയിലായി. മണ്ണാർക്കാട് കൊടിയംപടുകുണ്ടിൽ പി.കെ. ഹാഫിസ് (24), തലശ്ശേരി കായത്ത് റോഡ് സുഹറ മൻസിലിൽ ടി.കെ. ലാസിം (26) എന്നിവരാണ് പിടിയിലായത്.

 

ബാംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്ക് വ്യാവസായികാടിസ്ഥാനത്തിൽ കടത്തുന്നതിനിടെയാണ് ഇരുവരും മീനങ്ങാടി പോലീസിന്റെ പിടിയിലായത്.

ഇലക്ഷൻ പരിശോധനക്കിടെ രാവിലെ 10 മണിയോടെ മീനങ്ങാടി ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇരുവരെയും മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. മാർക്കറ്റിൽ 15 ലക്ഷത്തിലധികം രൂപ വരുന്ന എംഡിഎംഎ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

 

കഴിഞ്ഞ ഡിസംബർ മാസത്തിൽ മീനങ്ങാടി പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 17 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ എംഡിഎംഎ എത്തിച്ച് നൽകിയ കണ്ണൂർ ആനയിടുക്ക് ആമിനാസിൽ തബ്ഷീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

 

മീനങ്ങാടി പോലീസ് ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ. മാത്യു, എസ്.സി.പി.ഒ ചന്ദ്രൻ, സി.പി.ഒമാരായ രവീന്ദ്രൻ, രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.