News Today Wayanad

News Updates..

സെൻ്റ് മേരീസ് കോളേജ് മുൻ പ്രൻസിപ്പാൾ പ്രൊഫ. സണ്ണി മാത്യു അന്തരിച്ചു : സംസ്കാരം തിങ്കളാഴ്ച

1 min read

 

സുൽത്താൻ ബത്തേരി : സെൻ്റ് മേരീസ് കോളേജ് മുൻ പ്രൻസിപ്പാൾ പ്രൊഫ. സണ്ണി മാത്യു (67) അന്തരിച്ചു.

 

മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ മാനേജിംഗ് കമ്മിറ്റി അംഗമായും, ബത്തേരി വൈ.എം.സി.എ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു.

ഞായറാഴ്ച (07/04/2024) ഉച്ചക്ക് 12.30 മുതൽ 2 മണിവരെ സുൽത്താൻ ബത്തേരി സെന്റ്. മേരിസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിലും തുടർന്ന് ബത്തേരി തിരുനെല്ലി കെ.എസ്.എച്ച്.ബി കോളനിയിലെ വസതിയിലും പൊതുദർശനം നടത്തും. സംസ്കാര ചടങ്ങുകൾ നിലമ്പൂർ ചുങ്കത്തറ ഓർത്തഡോക്സ് വലിയ പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന്.

 

നിലമ്പൂർ ചുങ്കത്തറ എം.ജി.എം ഹൈസ്കൂൾ പ്രധാനാധ്യാപകൻ

സി.വി മത്തായിയുടെ മകനാണ്. ഭാര്യ : ലിസി (റിട്ടയേഡ് ഡപ്യൂട്ടി ഡയറക്ടർ, അഗ്രികൾചറൽ ഡിപ്പാർട്ട്മെൻ്റ്).

മക്കൾ: മിഥുൻ (യു.എസ്), ധന്യ (ബംഗളൂരു). മരുമക്കൾ: ജോജി മാത്യു (ബംഗളൂരു), അഞ്ചു (യു.എസ് ).

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.