News Today Wayanad

News Updates..

സി.ബി.എസ്.ഇ., ഐ.സി.എസ്.സി. സ്കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താം : അനുമതി നൽകി ഹൈക്കോടതി

1 min read

 

കൊച്ചി : സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന കേരള വിദ്യാഭ്യാസച്ചട്ടം ബാധകമല്ലാത്ത സ്കൂളുകള്‍ക്ക് രാവിലെ 7.30മുതല്‍ 10.30വരെ അവധിക്കാല ക്ലാസുകള്‍ നടത്താൻ ഹൈക്കോടതി അനുമതി നല്‍കി. കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്കൂള്‍സ് കേരള, കേരള സി.ബി.എസ്.ഇ. സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവർ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബുദുള്‍ ഹക്കിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

ക്ലാസ് നടത്താൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വേനലവധിയുടെ കാര്യത്തില്‍ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബാധകമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കെ.ഇ.ആർ.ബാധകമായ സ്കൂള്‍ അവധിക്കാല ക്ലാസിന് അനുമതി തേടിയ ഹർജി തള്ളുകയും ചെയ്തു. അക്കാദമിക് താത്‌പര്യവും വിദ്യാർഥികളുടെ വിനോദതാത്‌പര്യങ്ങളും കണക്കിലെടുത്ത് വേനലവധിയുടെ കാര്യത്തില്‍ സർക്കാർ യുക്തമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 2025 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ ബോർഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ 10, 12 ക്ലാസ് വിദ്യാർഥികള്‍ക്ക് അവധിക്കാല ക്ലാസ് നടത്താൻ അനുമതി നല്‍കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

 

മേയ് മുതലായിരിക്കും അവധിക്കാല ക്ലാസ് സംഘടിപ്പിക്കുകയെന്ന് കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്കൂള്‍ കേരള വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നിർദേശം മറ്റുള്ളവർ മുന്നോട്ടു വെച്ചിരുന്നില്ല.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.