News Today Wayanad

News Updates..

പക്ഷിപ്പനിയുടെ പുതിയ വകഭേദം കോവിഡിനേക്കാള്‍ 100 മടങ്ങ് ഗുരുതരം : രോഗം ബാധിക്കുന്നവരില്‍ പകുതിയോളം പേര്‍ മരണത്തിന് കീഴടങ്ങിയേക്കും ; മുന്നറിയിപ്പ്

1 min read

 

വാഷിങ്ടണ്‍ : അമേരിക്കയിലെ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക പങ്കുവെച്ച്‌ ആരോഗ്യ വിദഗ്ധർ. കോഴി ഫാമുകളിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠനത്തില്‍ പക്ഷിപ്പനിക്ക് കാരണമായ എച്ച്‌5എൻ1വൈറസ് കോവിഡിനെക്കാള്‍ 100 മടങ്ങ് അപകടമാണെന്ന് ഗവേഷകർ പറയുന്നു. ശരിയായ രീതിയില്‍ സമീപിച്ചില്ലെങ്കില്‍ എച്ച്‌5എൻ1 ഒരു ആഗോള മഹാമാരിയാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു.

 

വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരാനുള്ള സാധ്യതയുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികമാണ് എച്ച്‌5എൻ1വൈറസ് മരണനിരക്ക്. അതേസമയം, നിലവിലെ കോവിഡ് മരണനിരക്ക് 0.1 ശതമാനമാണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനം ആയിരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്ത് 887 എച്ച്‌5എന്‍1 കേസുകളില്‍ 462 പേരും മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

 

പക്ഷിപ്പനി ബാധിതരിലെ ഉയർന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. മനുഷ്യൻ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തില്‍ പകരാൻ സാധ്യതയുള്ള വൈറസാണ് എച്ച്‌5എൻ1 എന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു. മനുഷ്യനിലേക്ക് പടർന്നു തുടങ്ങിയ സ്ഥിതിക്ക് വൈറസിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫാമുകളില്‍ കൃത്യമായ അണുനശീകരണം നടത്തണം. അല്ലെങ്കില്‍ എച്ച്‌5എൻ1 വൈറസ് ലോകത്താകമാനം പടർന്നുപിടിക്കാൻ അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വരാനിരിക്കുന്ന ഒരു വൈറസിനെ കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. നിലവിലുള്ളതും പക്ഷി-മൃഗാദികള്‍ക്കിടയില്‍ വലിയ തോതില്‍ പടർന്നു കൊണ്ടിരിക്കുന്നതുമായ ഒരു വൈറസിനെക്കുറിച്ചാണ്. ലോകത്തെല്ലായിടത്തും പക്ഷിപ്പനിയുണ്ട്. അതുകൊണ്ടു തന്നെ നമ്മള്‍ എച്ച്‌5എൻ1 വൈറസിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുകയും അതിനെ തടയാൻ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണമെന്നും ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.