News Today Wayanad

News Updates..

പെരുന്നാൾ ആഘോഷദിനങ്ങളിലെ ബിരുദ വിദ്യാർഥികളുടെ പരീക്ഷകൾ മാറ്റിവെക്കണം : എസ്.കെ.എസ്.എസ്.എഫ്

1 min read

 

കൽപ്പറ്റ : കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളുടെ ഫൈനൽ പരീക്ഷ പെരുന്നാൾ ദിനങ്ങളിൽ പ്രഖ്യാപിച്ചത്ഒരു മതസമൂഹത്തോടുള്ളകടുത്ത അവഗണനയും വിവേചനവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു.

തുടർച്ചയായി നാലുവർഷങ്ങളായി ഇതേ സ്ഥിതി തുടരുന്നു. പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടും തിരുത്താൻ തയ്യാറാവാത്ത യൂണിവേഴ്സിറ്റി ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്.കെ.എസ്.എസ്.എഫ് കുറ്റപ്പെടുത്തി.

 

പെരുന്നാൾ ആഘോഷദിനങ്ങളിൽ പരീക്ഷനടത്തുന്നതിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരുമാണ് വലിയ പ്രയാസം നേരിടേണ്ടിവരുന്നത്.

യൂണിവേഴ്സിറ്റി അധികൃതർ ആവശ്യം പരിഗണിക്കാൻ തയ്യാറാവണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

 

യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

അയ്യൂബ് മുട്ടിൽ, മുഹ്യുദ്ദീൻകുട്ടി യമാനി, അബ്ദുലത്വീഫ് വാഫി, അബ്ബാസ് വാഫി, ശിഹാബ് റിപ്പൺ, ഷംസുദ്ദീൻ വാഫി, മുനീർ വടകര, സ്വാദിഖുൽ അമീൻ ഫൈസി, അഷ്റഫ് വെള്ളിലാടി, റാഷിദ് പാലമുക്ക്, ജാഫർ കമ്പളക്കാട്, മുജീബ് അഞ്ചുകുന്ന്, റബീബ് പിണങ്ങോട്, മുസ്തഫ മാടക്കര, ശിഹാബ് ഫൈസി വാളത്തൂർ, മുഹമ്മദ് റഹ്മാനി, റംഷീദ് ചെറ്റപ്പാലം, ജുബൈർ ദാരിമി, ഫൈസൽ മുട്ടിൽ,

നൗഷാദ് ഗസ്സാലി, സലീം അസ്ഹരി, അബ്ദുൽ വാസിഹ് യമാനി, സലാം എടപ്പാറ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.