News Today Wayanad

News Updates..

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും; ഏഴാം തവണയും മാറ്റം വരുത്താതെ ആർ.ബി.ഐ

1 min read

 

മുംബൈ : നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില്‍ മാറ്റംവരുത്താതെ ആർബിഐ. ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തടുരും. ഇതോടെ ഏഴാമത്തെ പണവായ്പാ നയത്തിലും റിസർവ് ബാങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിർത്തി. 2025 സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം ഏഴ് ശതമാനമാണ്.

 

സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാർജിനല്‍ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്‌എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും നിലനിർത്തി. ആറംഗ സമിതിയില്‍ അഞ്ച് പേരും അനുകൂലമായി വോട്ട് ചെയ്തു.

 

നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്ബത്തിക വർഷം സെപ്റ്റംബറിന് ശേഷംമാത്രമെ നിരക്ക് കുറയാൻ സാധ്യതയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

2022 മെയില്‍ ആരംഭിച്ച നിരക്ക് വർധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വർധനവരുത്തുകയും ചെയ്തു.

 

പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ നിലനിർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടായത് പണപ്പെരുപ്പം കുറയാൻ സഹായിക്കുമെന്നുമാണ് ആർബിഐയുടെപ്രതീക്ഷ.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.