News Today Wayanad

News Updates..

വയനാട് ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപ കവർന്ന സംഭവം : ഒരാൾകൂടി പിടിയിൽ

1 min read

 

കൽപ്പറ്റ : ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷംരൂപയും മൊബൈൽഫോണും ഉൾപ്പെടെ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. തൃശ്ശൂർ മാള കുറ്റിപുഴക്കാരൻ വീട്ടിൽ സിജിൽ സലീം (29) നെയാണ് കോഴിക്കോട് റൂറൽ എസ്.പി.യുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘവും താമരശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്. കവർച്ചാസംഘം സഞ്ചരിക്കാനുപയോഗിച്ച ജീപ്പ് സഹിതം ചൊവ്വാഴ്ച പുലർച്ചെയാണ് മാളയിൽവെച്ച് സിജിൽ സലീം പിടിയിലാവുന്നത്.

 

 

സിജിലിനെയും അയാളുടെതന്നെ ഉടമസ്ഥതയിലുള്ള കാറും അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ‌താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

കവർച്ച നടക്കുന്നതിന് രണ്ടുദിവസംമുമ്പേ സിജിലിന്റെ ജീപ്പിലാണ് മുഖ്യപ്രതികളിൽ ചിലർ വയനാട് പൊഴുതനയിലെ റിസോർട്ടിലെത്തിയതെന്ന് പോലീസ് പറയുന്നു. കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി(27)യെ ഡിസംബർ 13-ന് രാവിലെ എട്ടുമണിക്ക്‌ താമരശ്ശേരി ചുരത്തിലെ ഒമ്പതാംവളവിന് താഴെവെച്ച് ആക്രമിച്ച് പണവും കാറും കവർന്ന കേസിൽ ഇതോടെ ഏഴുപേർ പിടിയിലായി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.