രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് ; 24 മണിക്കൂറിനിടെ 16,866 പേർക്ക് രോഗബാധ : 41 മരണം
1 min read
ഇന്ത്യയില്‍ 16866 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 20,279 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,148 പേര്‍ രോഗമുക്തി നേടി. ആകെ 41 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,50,877 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.03 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ ആകെ 2021766615 കോടി കോവിഡ് വാക്സിന്‍ ഡോസുകളില്‍ 1682390 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യവ്യാപകമായ വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു.