December 7, 2024

കൽപ്പറ്റയിൽ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു

Share


കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു.

കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ഷാജിയാണ് മരണപ്പെട്ടത്. 52 വയസ്സായിരുന്നു.

ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ഷാജിയുടെ മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയില പറിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേൽക്കുന്നത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാജി മരണപ്പെട്ടു. പൊള്ളലേറ്റ മകനും ആശുപത്രിയിൽ ചികിത്സയിലാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.