വയനാട്ടിലെ ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക നിയമനം ; ഇന്റര്‍വ്യൂ ജൂലൈ 19 ന്
1 min readകൽപ്പറ്റ : ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലികമായ് രണ്ട് എം.ബി.ബി.എസ് ഡോക്ടര്‍മാരെയും മൂന്ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിക്കുന്നു. ഡോക്ടര്‍ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍, യുഡിഐഡിയിലെ പ്രവൃത്തിപരിചയം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത ബിരുദം, പിജിഡിസിഎ. നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 19 രാവിലെ 10 ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാനന്തവാടിയില്‍ നടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ബയോഡാറ്റയും ഹാജരാക്കണം. ഫോണ്‍: 04935 240390.