നിയമന വിവാദം ; എംഎസ്എഫ് ഡിഡിഇ ഓഫീസ് മാർച്ചിൽ സംഘർഷം : പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി

കല്‍പ്പറ്റ : വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ നിയമന വിവാദത്തില്‍ ഡിഡിഇ ഓഫീസിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റിന്‍ഷാദ് പി.എം, എം.എസ്.എഫ് മണ്ഡലം കല്‍പ്പറ്റ പ്രസിഡന്റ് ഫായിസ് തലക്കല്‍, ഫസല്‍ എന്നീ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
