സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞു
1 min readസംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വർധിച്ച സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4760 രൂപയും പവന് 38,080 രൂപയുമായി.
തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്നിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ.
ദേശീയതലത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,110 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,820 രൂപയുമാണ് വില. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,460 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,130 രൂപയുമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടു.