വൈത്തിരിയിൽ തേയില എസ്റ്റേറ്റിൽ കടുവകളിറങ്ങി
വൈത്തിരിയിൽ തേയില എസ്റ്റേറ്റിൽ കടുവകളിറങ്ങി
വൈത്തിരി : വൈത്തിരിയില്‍ കടുവ ഇറങ്ങി. തളിമല വേങ്ങക്കോട് തേയില എസ്റ്റേറ്റിലാണ് രണ്ട് കടുവകളെ കണ്ടത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയില തോട്ടത്തില്‍ നിന്ന് വനമേഖലയിലേക്കാണ് കടുവകള്‍ നീങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വനത്താല്‍ ചുറ്റപ്പെട്ട എസ്റ്റേറ്റാണിത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് കടുവയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെ പിന്നീട് കാണാനായില്ല. ആദ്യമായാണ് ഇവിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് തൊട്ടടുത്ത് വലിയ ജനവാസ കേന്ദ്രമുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. നിരവധി സഞ്ചാരികള്‍ എത്തുന്ന പ്രദേശം കൂടിയാണിത്.