സ്വരാജ് അവാര്‍ഡ് നേടിയ സുല്‍ത്താന്‍ ബത്തേരി നഗരസഭയെ മര്‍ച്ചന്റ് അസോസിയേഷന്‍ അനുമോദിച്ചു
സ്വരാജ് അവാര്‍ഡ് നേടിയ സുല്‍ത്താന്‍ ബത്തേരി നഗരസഭയെ മര്‍ച്ചന്റ് അസോസിയേഷന്‍ അനുമോദിച്ചു
ബത്തേരി : മികച്ച മുന്‍സിപ്പാലിറ്റിക്കുള്ള സ്വരാജ് അവാര്‍ഡ് നേടിയ സുല്‍ത്താന്‍ ബത്തേരി നഗരസഭയെ സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ് അസോസിയേഷന്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു.
സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കും പൊതു സമൂഹത്തിനും നാളിത് വരെ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നതിന്റ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ മത്തായി നൂറനാല്‍ ഡയാലിസിസ് സെന്ററിന്, വ്യാപാരികള്‍ക്ക് കൂടി സഹായകം ആകുന്ന രീതിയില്‍ അതിന്റെ പ്രവര്‍ത്തനത്തിലേക്കായി 5 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ വെച്ച് കൈമാറി.
സുല്‍ത്താന്‍ ബത്തേരിയിലെ നല്ലവരായ വ്യാപാരികളുടെ സഹായത്തോടെ സമാഹരിച്ച ഈ തുക വ്യാപാര ഭവനില്‍ വെച്ച് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശിന്റെ കയ്യില്‍ നിന്നും സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് മോഹനന്‍, സെക്രട്ടറി ജെസ്സി എന്നിവര്‍ ഏറ്റുവാങ്ങി.
ടി.പി ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്റഫ്, സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, ട്രഷറര്‍ കെ.ആര്‍ അനില്‍ കുമാര്‍, ബിജു പി വര്‍ഗീസ്, എം.പി ഹംസ, പി.വി മത്തായി, റസാഖ് വയനാട്, യൂ.പി ശ്രീജിത്ത്, എം.ടി പത്മനാഭന്‍, അബ്ദുല്‍ സമദ്, സക്കീര്‍ ഹുസൈന്‍, ജോര്‍ജ് കെ.ഒ, മുജീബ് കെ. കെ.സി റഫീഖ്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് അനൂപ്, സെക്രട്ടറി മന്‍സൂര്‍, വൈസ് പ്രസിഡന്റ് വിനോദ് അണിമംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.