കണിയാമ്പറ്റയിലെ അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഉപകരണങ്ങൾ കൈമാറി
കണിയാമ്പറ്റയിലെ അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഉപകരണങ്ങൾ കൈമാറി
കണിയാമ്പറ്റ: ചിത്രമൂല ഭരണി ചേതനയിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഉപകരണങ്ങൾ കൈമാറി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അഗ്രോ സെന്റർ ഭാരവാഹികൾക്ക് ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു.
അഗ്രോ സെന്ററിൽ കാർഷിക കർമസേനയ്ക്ക് നിലവിൽ 15 അംഗങ്ങളുണ്ട്. കൊയ്ത്ത്, മെതി യന്ത്രങ്ങൾക്ക് പുറമേ നടീൽ യന്ത്രവും ട്രാക്ടറും കാടുവെട്ട് യന്ത്രവും മരംവെട്ടുന്ന യന്ത്രവും സെന്ററിന് കീഴിലുണ്ട്. പച്ചക്കറിത്തൈകളുടെ ഉത്പാദനവും വിതരണവും നടത്തുന്നതോടൊപ്പം സ്ഥാപനതലത്തിൽ പച്ചക്കറി തൈകൾ നട്ടു, പരിപാലിക്കുന്നതിനും അഗ്രോ സെന്റർ ഇത്തവണ ലക്ഷ്യമിടുന്നുണ്ട്.
കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ, പനമരം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, നിത്യ ബിജുകുമാർ, ടി. മണി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. സുമ, വാർഡംഗം സി.എച്ച്. നൂരിഷ, പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ കെ. ബിനോയ്, എം.സി. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.