കാറപകടത്തിൽ രണ്ടുവയസ്സുകാരൻ മരിച്ചു
കാറപകടത്തിൽ രണ്ടുവയസ്സുകാരൻ മരിച്ചു
മാനന്തവാടി: വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് തെറിച്ച് വീണ രണ്ട് വയസ്കാരൻ അതേ വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സാത്വിക് (2) ആണ് മരിച്ചത്. മൂത്ത മകൻ സാരംഗിന് അപകടത്തിൽ കൈക്ക് പരിക്കേറ്റു. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും സാത്വിക് മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കുട്ടി യുടെ മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.