അറബ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ
1 min readഅറബ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ
ന്യൂഡല്‍ഹി: അറബ് ലീഗ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ.
ബ്രസീലിനെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്താകുന്നത്. അറബ് – ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളാണ് ബ്രസീലിന് തിരിച്ചടിയായത്. ഭൂമി ശാസ്ത്രപരമായ ദൂരം വ്യാപാരത്തെ ഏറെ ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അറബ് ലീഗിലെ 22 രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി ചെയ്ത കാര്‍ഷിക വ്യാപാര ഉത്പന്നങ്ങളില്‍ 8.15 ശതമാനമാണ് ബ്രസീലിന്റേത്. ഇന്ത്യയുടേത് 8.25 ശതമാനവും.
കോവിഡിന് മുമ്പ് സൗദി അറേബ്യയിലേക്കുള്ള ബ്രസീലിയന്‍ ചരക്കുകപ്പല്‍ എത്താന്‍ 30 ദിവസത്തെ സമയമാണ് എടുത്തിരുന്നത് എങ്കില്‍ ഇപ്പോഴത് 60 ദിവസമാണ് എന്ന് ചേംബര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ പഴം, പച്ചക്കറികള്‍, പഞ്ചസാര, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ എത്തിക്കാനാകും.
കഴിഞ്ഞവര്‍ഷം അറബ് ലീഗ് രാഷ്ട്രങ്ങളിലേക്കുള്ള ബ്രസീലിന്റെ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍ 1.4 ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കോവിഡ് കാലത്ത് ചൈന നടത്തിയ ശ്രമങ്ങളും ബ്രസീലിന് തിരിച്ചടിയായി.