സംസ്ഥാനത്ത് വൈത്തിരിയിൽ ഉൾപ്പെടെ 71 പ്ലസ്ടു അധികബാച്ചുകള്‍; ക്ലാസ്സെടുക്കാൻ ഗസ്റ്റ് അധ്യാപകരും – മന്ത്രി ശിവന്‍കുട്ടി
1 min readസംസ്ഥാനത്ത് വൈത്തിരിയിൽ ഉൾപ്പെടെ 71 പ്ലസ്ടു അധികബാച്ചുകള്‍; ക്ലാസ്സെടുക്കാൻ ഗസ്റ്റ് അധ്യാപകരും – മന്ത്രി ശിവന്‍കുട്ടി
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സാധ്യമാക്കാനായി 21 താലൂക്കുകളില്‍ 72 അധികബാച്ചുകള്‍ അനുവദിക്കും. ഇതില്‍ 61 ഹ്യൂമാനിറ്റീസ്, 10 കൊമേഴ്സ്, ഒരു സയന്‍സ് ബാച്ച് എന്നിങ്ങനെയാണ് അനുവദിക്കുക. ഇതുവഴി 4,320 സീറ്റുകള്‍ അധികമായി ലഭിക്കും. നിലവില്‍ എല്ലാ ജില്ലകളിലുമായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍കൂടി അടുത്ത ഘട്ട പ്രവേശനത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ 23, 838 സീറ്റുകളില്‍ പ്രവേശനം നടത്താനാകും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ 14262 ഉം എയ്ഡഡില്‍ 8507 സീറ്റുകളും നിലവില്‍ ഒഴിവുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് സ്കൂള്‍ ട്രാന്‍സ് ഫറിന് അവസരം നല്‍കിയശേഷം പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കും. പാലക്കാട് പട്ടാമ്ബി താലൂക്കിലാണ് ഒരു സയന്‍സ് ബാച്ച് അനുവദിക്കുക. തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാത്ത 20 ഓളം ബാച്ചുകളും അധികബാച്ചുകളുടെ ഭാഗമായി മാറ്റി നല്‍കും അധികബാച്ചുകളിലേക്ക് ഓരോ കോമ്ബിനേഷനുകളിലേക്കും നാല് വീതം ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ താലൂക്കുകളിലും ഏതെല്ലാം സ്കൂളിലായിരിക്കും പുതിയⁿᵉʷˢᵗᵒᵈᵃʸʷᵃʸᵃⁿᵃᵈ അധികബച്ചുകളെന്നതടക്കമുള്ള വിശദവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.
താല്‍ക്കാലികമായി അനുവദിക്കുന്ന അധികബാച്ചുകള്‍ ജില്ല തിരിച്ച് താലൂക്ക് ക്രമത്തില്‍ ചുവടെ:
വയനാട്
വൈത്തിരി: ഹ്യൂമാനിറ്റീസ്–-2, കൊമേഴ്സ്–-1
കണ്ണൂര്‍
തലശേരി: ഹ്യുമാനിറ്റീസ്–-3, കൊമേഴ്സ്–-2
കണ്ണൂര്‍: ഹ്യുമാനിറ്റീസ്–-3
കാസര്‍കോട്
മഞ്ചേശ്വരം: കൊമേഴ്സ്–-1
കോഴിക്കോട്
കൊയിലാണ്ടി: ഹ്യൂമാനിറ്റീസ്–-3, കൊമേഴ്സ്–-2
വടകര: ഹ്യൂമാനിറ്റീസ്–-7.
താമരശേരി: ഹ്യൂമാനിറ്റീസ്–-2
കോഴിക്കോട്: ഹ്യൂമാനിറ്റീസ്–-3
മലപ്പുറം
തിരൂര്‍: ഹ്യൂമാനിറ്റീസ്–-5, കൊമേഴ്സ്–-2
പൊന്നാന്നി: ഹ്യൂമാനിറ്റീസ്–-7
കൊണ്ടോട്ടി: ഹ്യൂമാനിറ്റീസ്–-4, കൊമേഴ്സ്–-1
നിലമ്ബൂര്‍: ഹ്യൂമാനിറ്റീസ്–-1
പെരിന്തല്‍മണ്ണ:ഹ്യൂമാനിറ്റീസ്–-4
തിരൂരങ്ങാടി: ഹ്യൂമാനിറ്റീസ്–-2
പാലക്കാട്
പാലക്കാട്: ഹ്യൂമാനിറ്റീസ്–-1
ആലത്തൂര്‍: ഹ്യൂമാനിറ്റീസ്–-1
പട്ടാമ്ബി: സയന്‍സ്–-1, ഹ്യൂമാനിറ്റീസ്–-8
മണ്ണാര്‍ക്കാട്:ഹ്യൂമാനിറ്റീസ്–-1
ഒറ്റപ്പാലം: ഹ്യൂമാനിറ്റീസ്–-1
തൃശൂര്‍
തലപ്പിള്ളി: ഹ്യൂമാനിറ്റീസ്–-1, കൊമേഴ്സ്–-1
കുന്നംകുളം: ഹ്യൂമാനിറ്റീസ്–-2