December 4, 2024

മീനങ്ങാടി ഗവ: എൽ.പി സ്കൂളിൽ കുട്ടികൾ വിളയിക്കും ഉച്ചയൂണിനുള്ള പച്ചക്കറി

Share


മീനങ്ങാടി ഗവ: എൽ.പി സ്കൂളിൽ കുട്ടികൾ വിളയിക്കും ഉച്ചയൂണിനുള്ള പച്ചക്കറി

മീനങ്ങാടി : വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിത പച്ചക്കറി നൽകുന്നതിലേക്കായി മീനങ്ങാടി ഗവ: എൽ.പി സ്കൂൾ നല്ല പാഠം പ്രവർത്തകർ വിഷരഹിത പച്ചക്കറി എന്റെ വിദ്യാലയത്തിൽ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

പൂർണ്ണമായും ജൈവ കൃഷിരീതിയാണ് അവലംബിച്ചിരിക്കുന്നത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഷിജു സി.ആർ നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപിക വി.മീനാക്ഷി, എൻ.കെ മീനാക്ഷി, കോ – ഓർഡിനേറ്റർമാരായ പി.സിന്ധു, ഡി.സിന്ധു, വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ചിത്രാഞ്ജ് കെ. ഇന്ദ്രൻ, അനീറ്റ പൈലി, പി.ടി.എ പ്രതിനിധികളായ നവാസ്, വിൽസൺ, വിനോദ്, രൂപേഷ് എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.