വി.സി അച്ചപ്പൻ്റ നിര്യാണത്തിൽ അനുശോചിച്ചു
1 min read
വി.സി അച്ചപ്പൻ്റ നിര്യാണത്തിൽ അനുശോചിച്ചു
കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.സി അച്ചപ്പൻ്റെ നിര്യാണത്തിൽ മൗന ജാഥക്ക് ശേഷം നടത്തിയ സർവ്വകക്ഷി യോഗം അനുശോചിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ആരംഭ കാലഘട്ടത്തിൽ ഗ്രാമ പഞ്ചായത്തിനെ നയിച്ച ജനകീയ പ്രസിഡൻ്റായിരുന്നു അച്ചപ്പനെന്ന് സർവ്വകക്ഷി യോഗം അനുസ്മരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റനീഷ് അധ്യക്ഷത വഹിച്ചു. വി.സി അബൂബക്കർ, വി.എൻ ഉണ്ണിക്കൃഷ്ണൻ, വി.ജെ ജോസ്, കെ.പോൾ ഷാജഹാൻ, പി.എൽ ജോസ്, സുരേഷ് ബാബു വാളൽ, സി.കെ ഇബ്രാഹിം, വി.കെ മൂസ്സ, എം.സി മോയിൻ, എം.ജി രാജൻ, വി.ആർ ബാലൻ, എം.വി ടോമി, ആൻ്റണി പാറയിൽ, വിനോജ് പി.ഇ എന്നിവർ സംസാരിച്ചു.