എം.വി.ആർ ഏഴാം അനുസ്മരണ സമ്മേളനം പനമരത്ത് നടന്നു
1 min read
പനമരം : സി.എം.പി സ്ഥാപക നേതാവും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായ സഖാവ് എം.വി.ആറിൻ്റെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
മനുഷ്യസ്നേഹിയായ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എം.വി.ആർ എന്നും സഹകരണ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ പറഞ്ഞു. സി.എം.പി ജില്ലാ സെക്രട്ടറി ടി.കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നേതാവ് ഡി. അബ്ദുള്ള, കോൺഗ്രസ് നേതാവ് സാബു നീർവാരം, പി.എൻ ബാലൻ, എം.പി ഗംഗാധരൻ, പി.വി ഉണ്ണി, ടി.വി രഘു, വി.വി ബെന്നി, വി.കെ അബ്രഹാം, പി.രാമചന്ദ്രൻ, സുശീല അലക്സ്, ശീതള രാജൻ, കെ.ഷാജഹാൻ, ശ്രീധരൻ അമ്മാനി, ബേണി പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.